വീണ്ടും സുവരസ്-എവ്‌റ പോര്

single-img
13 February 2012

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൂയി സുവരസ് – പാട്രിക് എവ്‌റ പോരു വീണ്ടും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിക് എവ്‌റയെ വംശീയാധിക്ഷേപം നടത്തിയതിനെത്തുടര്‍ന്ന് ലിവര്‍പൂള്‍ താരം ലൂയി സുവരസിന് എട്ടു മത്സരങ്ങളില്‍ വിലക്കു ലഭിച്ചിരുന്നു. വിലക്കുനീങ്ങി ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ സുവരസ് ഇറങ്ങി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ച മത്സരത്തില്‍ സുവരസ് ഒരു ഗോള്‍ സ്വന്തമാക്കുകയും ചെയ്തു.

ശനിയാഴ്ച നടന്ന മത്സരത്തിലെ കിക്കോഫിനുമുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ എവ്‌റയ്ക്കു ഹസ്തദാനം നല്കാന്‍ സുവരസ് തയാറായില്ല. ഉറുഗ്വേയുടെ സുവരസിന്റെ പെരുമാറ്റത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായി വിമര്‍ശിച്ചു. സുവരസിന്റെ നടപടി ലിവര്‍പൂളിന്റെ ഖ്യാതിയെ ബാധിക്കുമെന്നും ക്ലബിനുവേണ്ടി ഇനി കളിപ്പിക്കരുതെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു. രാവിലെ പാട്രിക് എവ്‌റയുമായി സംസാരിച്ചപ്പോള്‍ സുവരസിന് ഹസ്തദാനം നടത്തുമെന്നും ഇതില്‍ തനിക്കു നാണക്കേടില്ലെന്നും എവ്‌റ പറഞ്ഞിരുന്നതായി ഫെര്‍ഗൂസന്‍ വെളിപ്പെടുത്തി. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ എവ്‌റ സുവരസിനു മുന്നില്‍ നടത്തിയ ആഹ്ലാദപ്രകടനത്തെ അവിവേകം മാഞ്ചസ്റ്റര്‍ പരിശീലകന്‍ വിശേഷിപ്പിച്ചത്.