അതിവേഗ റെയില്‍ ഇടനാഴി: പദ്ധതി റിപ്പോര്‍ട്ട് സെപ്റ്റംബറിനകമെന്ന് മുഖ്യമന്ത്രി

single-img
13 February 2012

തിരുവനന്തപുരം-മംഗലാപുരം അതിവേഗ റെയില്‍ ഇടനാഴി പദ്ധതി റിപ്പോര്‍ട്ട് സെപ്റ്റംബറിനകം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതി ആരംഭിച്ചാല്‍ പത്ത് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നും തിരുവനന്തപുരം-കൊച്ചി പാത ഏഴ് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും അതിവേഗ റെയില്‍ ഇടനാഴി പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുച്ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയില്‍ ഇടനാഴി പദ്ധതി നടപ്പാക്കാനായി 13 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. 55 ഹെക്ടര്‍ വരെ വേണ്ടി വരുന്ന സ്ഥലത്തിനായി 4500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.