കോഴിക്കോട് ഇരട്ടസ്‌ഫോടനം: തടിയന്റവിട നസീറിന്റെയും ഷഫാസിന്റെയും ഹര്‍ജി തള്ളി

single-img
13 February 2012

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കിയതിനെതിരെ കേസില്‍ ജീവപര്യന്തം തടവുശിക്ഷലഭിച്ച തടിയന്റവിട നസീറും ഷഫാസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഷമ്മി ഫിറോസിനെ മാപ്പു സാക്ഷിയാക്കാന്‍ എന്‍ഐഎ കോടതിക്ക് അധികാരമുണ്‌ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ ഷമ്മി ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തടിയന്റവിട നസീറിനും ഷഫാസിനും എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.