പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം

single-img
13 February 2012

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ ഒരുഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ലപാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 63-ാം മിനിറ്റില്‍ ജോളന്‍ ലെസ്‌കോട്ടാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ വുള്‍വ്‌സ് വെസ്റ്റ്‌ബ്രോമിനോട് ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കു പരാജയപ്പെട്ടു. പ്രീമിയര്‍ ലീഗ് അവസാനപാദത്തോട് അടുക്കുമ്പോള്‍ ആവേശമേറുകയാണ്. കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂളി നെ പരാജയപ്പെടുത്തിയിരുന്നു.