ആസിയാന്‍ രാജ്യങ്ങളുടെ നാലാംവട്ട ഡല്‍ഹി ചര്‍ച്ച ഇന്ന് തുടങ്ങും

single-img
13 February 2012

അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ (ആസിയാന്‍) നാലാംവട്ട ഡല്‍ഹി ചര്‍ച്ചയ്ക്ക് ഇന്ന് ന്യൂഡല്‍ഹിയില്‍ തുടക്കമാകും. രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ ആസിയാനില്‍ ഉള്‍പ്പെട്ട പത്ത് രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കും. 2009 ല്‍ തുടക്കമിട്ട ചര്‍ച്ചാപരമ്പരയുടെ തുടര്‍ച്ചയാണിത്. മേഖലാ സുരക്ഷയും സാമ്പത്തിക സഹകരണവും ശാസ്ത്രവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി മസാഗോസ് സുല്‍ക്കിഫ്‌ളി ബിന്‍ മസാഗോസ് മൊഹമ്മദ്, മ്യാന്‍മര്‍ വിദേശകാര്യ ഉപമന്ത്രി മ്യോ മിന്റ്, വിയറ്റ്‌നാം വിദേശകാര്യ ഉപമന്ത്രി ഗ്യുയെന്‍ ഫുയോംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.