കരസേനാ മേധാവിയില്‍ പൂര്‍ണവിശ്വാസം: എ.കെ. ആന്റണി

single-img
13 February 2012

കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗില്‍ പൂര്‍ണ വിശ്വാസമുണെ്ടന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ജനറല്‍ സിംഗിന്റെ ജനനത്തീയതി സംബന്ധിച്ച വിവാദം അവസാനിച്ചതില്‍ സന്തോഷമുണെ്ടന്നു പറഞ്ഞ ആന്റണി, സംഭവം അടഞ്ഞ അധ്യായമാണെന്നും കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവയ്ക്കാന്‍ ജനറല്‍ സിംഗ് സന്നദ്ധത അറിയിച്ചിട്ടുണേ്ടായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുമറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നുകഴിഞ്ഞു. അടഞ്ഞ അധ്യായമാണിത്. ദേശീയ താത്പര്യമാണു പ്രധാനം. ആഭ്യന്തര സുരക്ഷയ്ക്കായി ഐക്യത്തോടെ പ്രവര്‍ത്തിക്കണം. കരസേനാ മേധാവി വി.കെ. സിംഗില്‍ പൂര്‍ണ വിശ്വാസമുണ്ട്. അക്കാര്യം സുപ്രീംകോടതിയെ അറിയിച്ചതാണെന്നും ആന്റണി പറഞ്ഞു.