വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും

single-img
12 February 2012

തിരുവനന്തപുരം നഗരസഭ, വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യനീക്കം ഇന്ന് പുനരാരംഭിക്കും. പ്രദേശവാസികളുടേയും വിളപ്പില്‍ പഞ്ചായത്തിന്റേയും എതിര്‍പ്പ് അവഗണിച്ചാണ് നടപടി. വിളപ്പില്‍ശാലയിലേക്ക് മാലിന്യങ്ങള്‍ എത്തിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് സമരസമിതിയും വിളപ്പില്‍ പഞ്ചായത്ത് അധികൃതരും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. കനത്ത പൊലീസ് കാവലില്‍ മൂന്ന് മാലിന്യ ലോറികള്‍ വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. രാവിലെ നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളുമായി ഉച്ചയ്ക്ക് 12 മണിക്ക് അട്ടക്കുളങ്ങരയില്‍ നിന്ന് ലോറികള്‍ യാത്രതിരിക്കും. ഇതിനൊപ്പം മൂന്ന് ലോറി കളിമണ്ണും വിളപ്പില്‍ശാലയിലെത്തിക്കും. പ്ലാന്റില്‍ ഇപ്പോഴുള്ള മാലിന്യങ്ങള്‍ ലാന്‍ഫില്ലാക്കി മാറ്റുന്നതിനു വേണ്ടിയാണിത്.