മാലദ്വീപ് പ്രതിസന്ധി: ഇന്ത്യയുടെ നിലപാടില്‍ നഷീദിന് നിരാശ

single-img
12 February 2012

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയതില്‍ അധികാരമൊഴിഞ്ഞ പ്രസിഡന്റ് മൊഹമ്മദ് നഷീദ് നിരാശനാണെന്ന് റിപ്പോര്‍ട്ട്. മാലദ്വീപിലെ മുന്‍ വിദേശകാര്യമന്ത്രിയും നഷീദിന്റെ അടുത്ത സുഹൃത്തുമായ ഷഹീദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിയില്‍ നിന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നഷീദ്. രാജിവയ്ക്കാന്‍ നഷീദ് നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് ഷഹീദ് പറഞ്ഞു. ഭരണനേതൃത്വവും ജുഡീഷ്യറിയും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ ഫലമായിരുന്നു രാജി. പോലീസ് എതിര്‍കക്ഷികള്‍ക്ക് ഒപ്പം ചേരുകയായിരുന്നുവെന്നും ഷഹീദ് കുറ്റപ്പെടുത്തി.