സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ടതിനെതിരേ സിപിഎം സമരത്തിലേക്ക്

single-img
12 February 2012

ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിടിച്ചെടുക്കാനുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം അട്ടിമറിച്ച് കൈപ്പിടിയിലൊതുക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നിയമവിരുദ്ധ – ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭം നടത്തുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു. നിയമസഭ ഒരിക്കല്‍ വേണെ്ടന്നുവച്ച സംവിധാനം ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന് സഭയെയും ജനാധിപത്യത്തെയും പരസ്യമായി വെല്ലുവിളിക്കുകയാണു സര്‍ക്കാര്‍. പ്രക്ഷോഭത്തിന്റെ തുടക്കമായി ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ബാങ്കുകളും ഉപരോധിക്കും. എല്‍ഡിഎഫ് ഭരിച്ച 12 ബാങ്ക് സമിതികള്‍ ഉള്‍പ്പടെയുള്ളവയാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തി യുഡിഎഫ് ഭരിച്ച ബാങ്ക് ഭരണസമിതികളെ 2007ല്‍ പിരിച്ചുവിട്ടിരുന്നു. ഇതു റദ്ദാക്കിയാണു പുതിയ നടപടി.