സൗദിയില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി; വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

single-img
11 February 2012

സൗദിയില്‍ പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടി. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിയമം ലംഘിച്ച് സംഘടിച്ച മുഖംമൂടി ധരിച്ച ആയുധധാരികളായ ഒരു സംഘം പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സൗദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയുടെ തെക്ക് ക്വാതിഫ് പ്രവിശ്യയിലെ അല്‍-അവാമിയ നഗരത്തിലായിരുന്നു സംഭവം. ഷിയകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണിത്.