പിണറായി ക്രൂരത കാട്ടി: സരോജിനി ബാലാനന്ദന്‍

single-img
11 February 2012

പിണറായി വിജയന്‍ ഈ ക്രൂരത കാട്ടുമെന്ന് കരുതിയില്ലെന്നു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ പറഞ്ഞു.അന്തരിച്ച സി പി എം നേതാവ് ഇ ബാലാനന്ദന്റെ ഭാര്യ കൂടിയാണു സരോജിനി ബാലാനന്ദന്‍.വാര്‍ധക്യസജമായ ഒരസുഖവും തനിക്കില്ല. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുമ്പ് അറിയിക്കാമായിരുന്നു എന്ന വിഷമം മാത്രമാണ് തനിക്കുള്ളത്. എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടുവെന്നതിന്റെ കാരണം തനിക്കറിയാം എന്നാല്‍ പുറത്തുപറയുന്നില്ല.

പാര്‍ട്ടിയില്‍ പുരുഷ മേധാവിത്വമാണെന്നും പഴയകാലത്തെ നേതാക്കളുടെ സ്‌നേഹവും ബന്ധവും ഇന്നത്തെ നേതാക്കള്‍ക്കിടയിലില്ലെന്നും സരോജനി ബാലാനന്ദൻ പറഞ്ഞു.കമ്യൂണിസ്റ്റായാണ് ജനിച്ചത്. മരിക്കുന്നതും അങ്ങനെ തന്നെയായിരിക്കും. നിരവധി പോലീസ്, ഗുണ്ടാമര്‍ദ്ദനം ധാരാളം ഏറ്റിട്ടാണ് ഈ പാര്‍ട്ടിയിലെത്തിയതെന്നും വികരാധീനയായി അവര്‍ പറഞ്ഞു

ആരോഗ്യകാരണങ്ങളാലാണ് സരോജിനി ബാലാനന്ദനെ ഒഴിവാക്കിയതെന്നാണ് പിണറായി മാധ്യമങ്ങളോട് പറഞ്ഞത്.പൊട്ടിക്കരഞ്ഞുകൊണ്ടാണ് സരോജിനി ബാലാനന്ദന്‍ യോഗത്തിൽ നിന്ന് ഇറങ്ങിപോയത്. ഇ.ബാലാനന്ദന്റെ പേരിലുള്ള നഗറിലാണ് സംസ്ഥാന സമ്മേളനം നടന്നത്