ചന്ദ്രപ്പന്റെ വിമര്‍ശനം അല്പത്തരമെന്ന് പിണറായി

single-img
11 February 2012

സി.പി.എമ്മിനെതിരായ സി.കെ. ചന്ദ്രപ്പന്റെ വിമര്‍ശം അല്‍പന്റെ അല്‍പത്തമെന്ന് പിണറായി വിജയന്‍.സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിന് ഇവന്‍റ് മാനേജ്‌മെന്‍റിനെ ചുമതലപ്പെടുത്തിയെന്ന് പറയുന്നത് നെറികേടാണ്. ഇവന്‍റ് മാനേജ്‌മെന്‍റിനെ ചുമതലപ്പെടുത്തിയെങ്കില്‍ ആരെയാണ് ഏല്പിച്ചതെന്നുകൂടി പറയണമെന്ന് വെല്ലുവിളിച്ചല്ലോ. ഇതേക്കുറിച്ച് പിന്നീട് എന്തേ മിണ്ടാതിരുന്നതെന്നും പിണറായി ചോദിച്ചു. ഇത് ഒരു അല്പന്‍ അല്പത്തരം പറഞ്ഞതായി മാത്രമേ നാട്ടുകാര്‍ കാണൂ എന്നും പിണറായി പറഞ്ഞു