ദശലക്ഷം സ്വലാത്ത് മദീനയിലേക്ക് • ഇ വാർത്ത | evartha
Muslim, Religion

ദശലക്ഷം സ്വലാത്ത് മദീനയിലേക്ക്

പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ പ്രസിദ്ധമായ പെരിങ്ങാട് സ്വലാത്ത് നഗരില്‍ മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ‘ ദശലക്ഷം സ്വലാത്ത് മദീനയിലേക്ക് ‘ എന്ന പേര്ല്‍ സ്വലാത്ത്  വാര്‍ഷികം നടന്നു.  അല്‍ ഇസ്താദ് അബു മുഹമ്മദ് ഇദ്‌രീസ് ഷാഫി പെരിങ്ങാട് നേതൃത്വം നല്‍കിയ സ്വലാത്തില്‍ നിരവധി സാദാത്തുക്കള്‍, ഉലമാക്കള്‍, അനാഥഅഗതി മക്കള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സംഗമിച്ചു.

പെരിങ്ങാടില്‍ സ്വലാത്ത് വാര്‍ഷികം ആദ്യമായി നടന്നത് 2002  ലാണ്. ഇന്നേക്ക് പത്ത് വര്‍ഷം സ്വലാത്ത് പിന്നിട്ട ഈ പ്രദേശം സ്വലാത്തിന് മുമ്പ് ആത്മീയമായും ഭൗതികമായും പ്രശോഭിക്കാത്ത ഒരു സ്ഥലമായിരുന്നു. എന്നാല്‍ ആത്മീയമായി പ്രശോഭിക്കുകയും പാരമ്പര്യത്തിലൂടെ തനതായ ഒരു അടിത്തറ കിഴക്കന്‍ മേഖലകളില്‍ വളര്‍ത്തിയെടുക്കാനും സ്വലാത്തിനു ശേഷം ഈ സ്ഥാപനത്തിന് കഴിയുകയും  കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഭവന നിര്‍മാണം, വിവാഹ ധനസഹായം, വിദ്യഭ്യാസ സഹായം, ഹെല്‍ത്ത് കെയര്‍ പദ്ധതി  തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ സ്ഥാപനത്തിന് സാധിച്ചു.  സമീപമുള്ള ആശുപത്രികളിലെ നിരവധി രോഗികള്‍ക്ക് ഇന്നും ധനസഹായം നടത്തിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ ഗുണകരമായ സാഹോദര്യത്തിന് ഒരു സമത്വ സുന്തരമായ അന്തരീക്ഷം  ഈ പരിശുദ്ധമായ സ്ഥാപനവും സ്വലാത്ത് മജ്‌ലിസും നേടിയെടുത്തുകഴിഞ്ഞു.

ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ആത്മീയ ഭൗതിക കലാലയത്തിന് ഈ സ്്ഥാപനം തുടക്കം കുറിക്കുകയും അത് വിജയകരമായി നടന്നുവരികയും ചെയ്യുന്നു. നിരാലംബരായ 100 വോളം കുട്ടികള്‍  മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഉന്നത ബിരുദത്തിനുവേണ്ടി പുറത്തുപോകുന്ന വിദ്യാര്‍ത്തികളുടെ പഠന ചെലവും ഈ  ട്രസ്റ്റ് തന്നെ വഹിക്കുന്നു. സമൂഹത്തില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഈ ട്രസ്റ്റ്ിന്റെ വരുമാനം.
സമൂഹത്തിലെ ആരും കാണാത്ത ഒരു വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഈ ട്രസ്റ്റിന്  സാധിച്ചു. അവര്‍ക്ക് നല്ല ധനസഹായം മാസംതോറും നല്‍കി വരുന്നു. കേരളത്തിലും വിദേശ രാജ്യമായ യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, മസ്‌കറ്റ് തുടങ്ങി രാജ്യങ്ങളിലും സ്വലാത്ത് നടക്കുന്നുണ്ട്.
മന്ത്രിമാര്‍,എം.എല്‍.എ മാര്‍, സാംസ്‌കാരിക നായകന്‍മാര്‍, പണ്ഡിതന്‍മാര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ വന്നുപോകുന്ന ഒരു സ്ഥലമായി പെരിങ്ങാട് മാറിയിരിക്കുന്നു.

എല്ലാ വര്‍ഷവും റബി ഉല്‍ അവ്വല്‍ മാസത്തില്‍ നമ്മുടെ നേതാവ് നബി മുഹമ്മദ് മുസ്തഫ (സ്വ) യുടെ പേരില്‍  ദശലക്ഷക്കണക്കിന് സ്വലാത്തുകള്‍ ചൊല്ലുന്നു. മുഹമ്മദ് നബി (സ്വ)യുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേകമായി സംഘടിപ്പിക്കുന്ന ഒരു സംഗമമാണ് ‘ ദശലക്ഷം സ്വലാത്ത് മദീനയിലേക്ക് ‘  എന്നത്. മഹാനായ ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍, ഷെയ്ഖുന ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെയും സാന്നിദ്ധ്യം ഈ സ്വലാത്തിന് ലഭിക്കുന്നുണ്ട്. ഈ ഇജാസത്ത് നല്‍കിയത് തന്റെ ഉസ്താദായ ഷെയ്ഖുന കുണ്ടൂര്‍ അബ്ദുല്‍ഖാദര്‍ മുസ്ലിലിയാര്‍ വഴിയാണ്. ഉള്ളാള്‍ അബ്ദു റഹുമാന്‍ അല്‍ ബുഹാരി തങ്ങള്‍ ചൊല്ലിയ സ്വലാത്ത് കൊണ്ടാണ് ദു.അ ആരംഭിക്കാറുള്ളത്.

ശരിഅത്ത് കോളേജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍, അനാഥ അഗതി സംരക്ഷണകേന്ദ്രം, ബോര്‍ഡിംഗ് മദ്രസ, ഹിദായത്തുല്‍ ഇസ്ലാം മദ്രസ, കമ്പ്യൂട്ടര്‍ സെന്റര്‍, ഇസ്ലാമിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങളും മുസ്ലീം ജമാഅത് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്നു.
[nggallery id=37]