കഴക്കൂട്ടത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.

single-img
11 February 2012

കഴക്കൂട്ടം ഠൗണിനു സമീപം കുമിഴിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍
കണ്ടെത്തി. രാവിലെ പത്തുമണിയോടെയാണ് കുമിഴിക്കര പെരുമണ്‍ചിറ എല്‍എന്‍സിപി റോഡിലെ കിഴക്കേ മറക്കാട് ഭാഗത്ത് ചിതറി കിടക്കുന്ന നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്‌ . നാട്ടുകാര്‍ വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

പാക്കറ്റില്‍ നിന്നും തെറിച്ചുവീണതു പോലെയാ ണ്‌ ബുള്ളറ്റുകള്‍ കണ്ടെത്തിയത്.
പോലീസിന്റെ പ്രാഥമിക പരിശോധനയില്‍  ഉപയോഗിച്ചിട്ടില്ലാത്തതും സര്‍വീസ് പിസ്റ്റളില്‍   ഉപയോഗിക്കാവുന്നതുമായ 9 എം.എം ഇനത്തിലുള്ള 25 ബുള്ളറ്റുകളാണ് കണ്ടെത്തിയതെന്നും സയന്റിഫിക് വിദഗ്ദര്‍ പരിശോധിച്ചുവരുന്നതായും  പോലീസ് സംശയിക്കുന്നതെന്നും ആറ്റിങ്ങല്‍ എ.എസ്.പി. ടി.കെ.സിംഗ്  ഐ.പി.എസ് പറഞ്ഞു.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഷറഫുദ്ദീന്‍, കഴക്കൂട്ടം സി.ഐ
ബിനുകുമാര്‍, ഡോഗ് സ്‌ക്വാര്‍ഡ് ഡിപ്പാര്‍ട്ടുമെന്റ്, ഫിങ്കര്‍പ്രിന്റ് ബ്യൂറോ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

[nggallery id=36]