സിപിഐ സെക്രട്ടറിയായി ചന്ദ്രപ്പന്‍ തുടരും

single-img
11 February 2012

സിപിഐ സംസ്ഥാന സെക്രട്ടറിയായി സി.കെ ചന്ദ്രപ്പന്‍ തുടരും. ചന്ദ്രപ്പനെ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു. രാവിലെ സിപിഐയുടെ 89 അംഗ സംസ്ഥാന കൗണ്‍സിലിനെ തെരഞ്ഞെടുത്തിരുന്നു. ഈ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്്. വെളിയം ഭാര്‍ഗവന്‍ സിപിഐ സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് നിന്ന് അനാരോഗ്യം മൂലം പിന്‍മാറിയതിനെതുടര്‍ന്നാണ് സി.കെ.ചന്ദ്രപ്പനെ സെക്രട്ടറിയായി കേന്ദ്രനേതൃത്വം നിയോഗിച്ചത്. സംസ്ഥാന സമ്മേളനം ചന്ദ്രപ്പനെതന്നെ സെക്രട്ടറിയായി നിലനിര്‍ത്തുകയായിരുന്നു. അനാരോഗ്യംമൂലം ചന്ദ്രപ്പന്‍ തുടരില്ലെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.