മുടി നഷ്ടപ്പെട്ടെങ്കിലും ആരോഗ്യവാന്‍: യുവി

single-img
10 February 2012

ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് അമേരിക്കയില്‍ കീമോതെറാപ്പിക്കു വിധേയനായ യുവ്‌രാജ് സിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തു. ചികിത്സയെത്തുടര്‍ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ട യുവിയുടെ ചിത്രമാണ് ട്വിറ്ററിലുള്ളത്. ഒപ്പം തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവരോടും മാധ്യമങ്ങളോടും ഒരുപാടു നന്ദിയുണെ്ടന്ന വെളിപ്പെടുത്താനും യുവി മറന്നില്ല. മുടി നഷ്ടപ്പെട്ടെങ്കിലും ഞാന്‍ ആരോഗ്യവാനാണ്. അസുഖം ഭേദപ്പെട്ടു വരുന്നു. ഞാന്‍ ഉടന്‍ തിരിച്ചു വരും, എത്രയും പെട്ടന്ന് രാജ്യത്തിനുവേണ്ടി ജേഴ്‌സി അണിയണമെന്നാണ് ആഗ്രഹം. കാരണം രാജ്യം മുഴുവന്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. മാധ്യമങ്ങളില്‍നിന്നു ലഭിച്ച പിന്തുണയ്ക്കും വളരെ നന്ദിയുണെ്ടന്നും യുവി പറഞ്ഞു. പ്രമുഖ പാലുത്പാദന കമ്പനിയായ അമൂലിന്റെ പുതിയ യു ആന്‍ഡ് വി ഫൈറ്റ് ഇറ്റ് ഔട്ട് ടുഗദര്‍ എന്ന പരസ്യവാചകവും യുവിക്ക് ആത്മവിശ്വാസം പകരുന്നതാണ്.