ഇസ്രായേല്‍ വിസ തട്ടിപ്പ്; 2 പേര്‍ പിടിയില്‍

single-img
10 February 2012

ഇസ്രായേലിലേക്ക് പോകുവാന്‍ എംപ്ലോയ്‌മെന്റ് വിസ നല്‍കാമെന്ന് പറഞ്ഞ് പതിനേഴോളം പേരുടെകയ്യില്‍ നിന്നും 30 ലക്ഷത്തോളം രൂപ പിരിച്ചെടുത്ത് വഞ്ചിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. സംഘാഗംഗങ്ങളായ ബിനു, ജോയ് എന്നിവരാണ് പിടിയിലായത്. സംഘത്തലവനായ ഉസ്മാന്‍ ഒളവിലാണ്. മനീഷ്, വിമല, നാഗ്ലിന്‍, ബിജു, ആല്‍ബന്‍, ഗീതാവര്‍ഗ്ഗീസ്, ബന്‍സന്‍, ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്നാണ് കഴക്കുട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

2010 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വട്ടിയൂര്‍ക്കാവ് കേന്ദ്രമായി പ്രവര്‍ത്തിച്ച പ്രതികളുടെ ഓഫീസ് ഇസ്രയേലിലേക്ക് ജോലിക്കുള്ള വിസ നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സആദേശികളായ 17 പേരില്‍ നിന്നും 1.65 ലക്ഷം രൂപവച്ചാണ് ഇവര്‍ പിരിച്ചെടുത്തു എന്നതാണ് കേസ്. വര്‍ഷം ഒന്നുകഴിഞ്ഞിട്ടും വിസയോ ജോലിയോ ശരിയായിട്ടില്ലെന്നും ഇതു ചോദിച്ച് ചെന്നപ്പോള്‍ പോലീസിനെ അറിയിച്ചാല്‍ കാശുതരില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കിയവര്‍ പറയുന്നു.

കഴക്കൂട്ടം സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നേതാവായ ഉസ്മാന്‍ ഉടന്‍തന്നെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.