കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

single-img
10 February 2012

മഹാരാഷ്ട്ര സ്വദേശി ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കടന്നുകയറി പെണ്‍കുട്ടികളെ ഉപദ്രവിച്ച സംഭവത്തെ തുടര്‍ന്ന് കോട്ടയം-എറണാകുളം പാസഞ്ചര്‍ തീവണ്ടിയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. തല്‍ക്കാലം ഒരു പോലീസിന്റെ സേവനം മാത്രമേയുണ്ടാവു. പിന്നീട് കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സിഐ സേതുമാധവന്‍ പറഞ്ഞു. ട്രെയിനുകളിലെ യാചകരെ കര്‍ശനമായി ഒഴിവാക്കാനും നടപടി സ്വീകരിക്കും. യാചകരുടെ ശല്യമുണ്ടായാല്‍ അക്കാര്യം അറിയിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും അദേഹം പറഞ്ഞു.