സാനിയ മിര്‍സയ്ക്കു ജയവും തോല്‍വിയും

single-img
10 February 2012

ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കു പട്ടായ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജയവും തോല്‍വിയും. സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ പുറത്തായ സാനിയ ഡബിള്‍സില്‍ സെമിയില്‍ ഇടംകണെ്ടത്തി. ചൈനീസ് തായ്‌പേയിയുടെ സു വി ഹഷീഷിനോട് 7-5, 6-3 നു പരാജയപ്പെട്ടാണ് സാനിയ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പുറത്തായത്. അതേസമയം, ഡബിള്‍സില്‍ ഓസ്‌ട്രേലിയന്‍ കൂട്ടുകെട്ടായ അനസ്‌തേഷ്യ റോഡിനോവയ്‌ക്കൊപ്പം സാനിയ സെമിയില്‍ എത്തി. തായ്‌ലന്‍ഡിന്റെ വറചയ – വരുണ്യ വൊംടെന്‍ചയി സഖ്യത്തെ കീഴടക്കിയാണ് സാനിയ അനസ്‌തേഷ്യ കൂട്ടുകെട്ട് അവസാന നാലില്‍ ഇടംകണെ്ടത്തിയത്. സ്‌കോര്‍: 6-4, 6-3.