തമിഴ്‌നാട്ടില്‍ രണ്ട് മുന്‍മന്ത്രിമാരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

single-img
10 February 2012

തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിസഭയിലെ രണ്ട് മുന്‍മന്ത്രിമാരുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വിജിലന്‍സ് റെയ്ഡ്. കഴിഞ്ഞ ഡിഎംകെ മന്ത്രിസഭയില്‍ ആദി ദ്രാവിഡ ക്ഷേമമന്ത്രിയായിരുന്ന എ. തമിഴരശിയുടെയും ഹിന്ദു മതകാര്യ, ജീവകാരുണ്യ വിഭാഗം ചുമതല വഹിച്ചിരുന്ന കെ.ആര്‍. പെരിയകറുപ്പന്റെയും വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വിജിലന്‍സിന്റെ അഴിമതി വിരുദ്ധ വിഭാഗം റെയ്ഡ് നടത്തിയത്. രാവിലെയായിരുന്നു റെയ്ഡ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് അധികൃതര്‍ വ്യക്തമാക്കി.