ഗണേഷിനെതിരായ പാര്‍ട്ടി വികാരം യുഡിഎഫിനെ അറിയിക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള

single-img
10 February 2012

മന്ത്രി ഗണേഷ്‌കുമാറിനെതിരായ പാര്‍ട്ടി വികാരം യുഡിഎഫിനെ അറിയിക്കുമെന്ന് കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്ത് പാര്‍ട്ടി നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെയും ഘടകകക്ഷി നേതാക്കളെയും പാര്‍ട്ടിയുടെ വികാരം അറിയിക്കും. ഇതിനായി സംസ്ഥാന സമിതിയിലെ രണ്ടു പേരെ ചുമതലപ്പെടുത്തി. മാധ്യമങ്ങള്‍ ഗണേഷിനെ അനാവശ്യമായി പിന്തുണയ്ക്കുകയാണെന്നും ആര്‍. ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.