പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിനന്ദനം

single-img
10 February 2012

സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിനന്ദനം. പത്തനംതിട്ടയിലെത്തിയ ഉമ്മന്‍ചാണ്ടിയോട് പിണറായിയുടെ തെരഞ്ഞെടുപ്പ് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു അഭിനന്ദനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം വ്യക്തിപരമല്ല. ആശയപരവും ആദര്‍ശത്തിന്റെ പേരിലുമുള്ള മത്സരമാണത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് എതിരാളികള്‍ ആരെന്നത് പ്രശ്‌നമല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കും. എന്നാല്‍ മറിച്ച് സംഭവിക്കുമ്പോഴാണ് ജനപക്ഷത്ത് നിന്ന് തീരുമാനത്തെ എതിര്‍ക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.