ടു ജി: പ്രധാനമന്ത്രി ഇന്ന് പ്രണാബുമായും കപില്‍ സിബലുമായും ചര്‍ച്ച നടത്തും

10 February 2012
ടു ജി സ്പെക്ട്രം വിതരണം റദ്ദു ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഇന്ന് കേന്ദ്രധനമന്ത്രി പ്രണാബ് മുഖര്‍ജിയുമായും ടെലികോംമന്ത്രി കപില്‍ സിബലുമായും ചര്‍ച്ച നടത്തും. സ്പെക്ട്രം വിതരണത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രി നേരത്തെ നിയമോപദേശം തേടിയിരുന്നു.