സിപിഎം ജനങ്ങളോട് മാപ്പുപറയണം: കെ.പി.എ. മജീദ്

single-img
10 February 2012

സിപിഎം പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ച സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയുകയും അച്യുതാനന്ദന്റെ ചെയ്തികള്‍ അന്വേഷിക്കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസങ്ങളിലായി പെരിന്തല്‍മണ്ണയില്‍ നടക്കുന്ന നിയോജകണ്ഡലം മുസ്‌ലിം ലീഗ് സമ്മേളം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. മണ്ഡലം പ്രസിഡന്റ് നാലകത്ത് സൂപ്പി അധ്യക്ഷതവഹിച്ചു. ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മഞ്ഞളാംകുഴി അലി എംഎല്‍എ, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫ, പി.കെ. അബൂബക്കര്‍ഹാജി, എ.കെ. നാസര്‍ പ്രസംഗിച്ചു.