സിപിഎമ്മില്‍ ഏകാധിപത്യം

single-img
10 February 2012

സിപിഎമ്മില്‍ ഏകാധിപത്യമെന്നു സമ്മേളനം തെളിയിച്ചെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് ഡിസിസി ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎമ്മിനു സാധിക്കില്ല. പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സമരങ്ങള്‍ നടത്തി സര്‍ക്കാരിനെ മറിച്ചിടാമെന്നാണു സിപിഎം കരുതുന്നത്. അതൊരിക്കലും നടക്കില്ല. യുഡിഎഫ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കും. – ചെന്നിത്തല പറഞ്ഞു. സിപിഎം ബംഗാളിലും ത്രിപുരയിലും കേരളത്തിലും മാത്രമായി ഒതുങ്ങി. പിറവത്ത് പതിനായിരത്തിലധികം വോട്ടിന് അനൂപ് ജേക്കബ് വിജയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.