ഭീമ ജ്വല്ലറിയുടെ പാലക്കാട് ഷോറൂം തുറന്നു

single-img
10 February 2012

ഉത്സവച്ഛായയില്‍ ഭീമ ജ്വല്ലറിയുടെ പാലക്കാട് ഷോറും തുറന്നു. വെള്ളിത്തിരയിലെ മിന്നുംതാരവും ദേശീയഅവാര്‍ഡ് ജേത്രിയുമായ നടി പ്രിയാമണിയും പിന്നണിഗായകന്‍ പി. ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചത്. സംവിധായകന്‍ ഫാസില്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.രാവിലെ പത്തിന് ആഘോഷപൂര്‍വമായാണ് താരങ്ങളെ വരവേറ്റത്. ചെണ്ടമേളങ്ങളും താലപ്പൊലിയേന്തിയ യുവതികളും തിങ്ങിനിറഞ്ഞ പുരുഷാരവും ഉത്സവപ്രതീതിതന്നെ സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് രണ്ടു നിലകളിലായുള്ള ഷോറൂം പ്രവര്‍ത്തിക്കുന്നത്. വിവാഹാഭരണങ്ങളുടെ വിപുലമായ ശേഖരം, പഴമയുടെ പ്രൗഢിയുമായി ആന്റിക് കളക്ഷനുകള്‍, ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ എന്നിവ ഇവിടത്തെ പ്രത്യേകതയാണ്.