യാഹൂ ചെയര്‍മാന്‍ റോയ് ബോസ്‌റ്റോക്ക് രാജിവച്ചു

single-img
9 February 2012

പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന യാഹൂവിനെതിരെ നിക്ഷേപകരില്‍ നിന്നു കടുത്ത വിമര്‍ശനം ഉയന്നതിനെ തുടര്‍ന്ന് യാഹൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ റോയ് ബോസ്റ്റോക്കും മൂന്നു ഡയറക്ടര്‍മാരും രാജിവച്ചു.ചൈനയുടെ ആലിബാബ ഗ്രൂപ്പിലെയും യാഹൂ ജപ്പാനിലെയും ഓഹരി തിരികെ വാങ്ങാന്‍ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ഐബിഎം, റോവി കോര്‍പറേഷന്‍ എന്നിവയുടെ മുന്‍ ചെയര്‍മാന്‍ ആല്‍ഫ്രഡ് അമോറോസോ ഉള്‍പ്പെടെ രണ്ടുപേരെ പുതിയ ഡയറക്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. നേരത്തെ യാഹൂവിനെ ഏറ്റെടുക്കാന്‍ തയാറായി മൈക്രോസോഫ്റ്റ് വന്‍തുക വാഗ്ദാനം ചെയ്തതാണ്. എന്നാല്‍ അന്നു സഹസ്ഥാപകനായ ജെറി യാംഗ് ഇത് നിരസിച്ചു. പിന്നീട് ജെറി യാഹൂ വിടുകയും ചെയ്തു. കരോള്‍ ബാട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നപ്പോഴായിരുന്നു ഇത്. ബാട്‌സ് രാജിവച്ചതിനെത്തുടര്‍ന്ന് സ്‌കോട്ട് തോംസണ്‍ മേധാവിയായി. എതിരാളികളായ ഫേസ്ബുക്കും ഗൂഗിളും വരുമാനം വാരിക്കൂട്ടുന്നതിനിടയില്‍ യാഹൂവിന്റേത് കാലങ്ങളായി കുറഞ്ഞുവരികയായിരുന്നു.