സൗമ്യ മോഡല്‍ ആക്രമണം: മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

single-img
9 February 2012

കോട്ടയം കുറുപ്പുന്തറ റയില്‍വെ സ്റ്റേഷനില്‍ സൗമ്യ മോഡല്‍ ആക്രമണം നടന്നു. മുംബൈ സ്വദേശിയായ സദാനന്ദന്‍ എന്നയാളാണ് എറണാകുളം-കോട്ടയം പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട് ആക്രമിച്ചത്. ഇന്ന് രാവിലെ 9.15 ഓടെ കുറുപ്പുന്തറ സ്റ്റേഷനിലാണ് സംഭവം. സഹയാത്രികര്‍ പ്രതിയെ പിടികൂടി.
ഏറ്റുമാണൂര്‍ ഐ.ടി.ഐ യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആപ്പാഞ്ചിറ സ്വദേശി     ജിഷ എം.ജോസ് ആണ് ആക്രമിക്കപ്പെട്ടത്. ക്രോസിംഗിനായി കുറുപ്പുന്തറ സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ കയറി പിടിക്കുകയും  പേടിച്ച് നിലവിളിച്ച പെണ്‍കുട്ടിയെ ഇയാള്‍ ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു. തലക്കും ശരീരത്തിനും പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപേയി. കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ അഡീഷണല്‍  എസ്.ഐ. രാജശേഖരനാണ്  പ്രതിയെ അറസ്റ്റുചെയ്തു.