സിനിക്കും അശ്വിനിക്കും രണ്ടു വര്‍ഷം വിലക്കുനല്കണമെന്നു വാഡ

single-img
9 February 2012

ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്കു നേരിടുന്ന മലയാളി അത്‌ലറ്റായ സിനി ജോസടക്കമുള്ളവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തേക്കെങ്കിലും വിലക്കുനല്കണമെന്ന് അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സി(വാഡ) ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിലാണ് സിനി ജോസ്, അശ്വിനി അക്കുഞ്ജി, പ്രയങ്ക പന്‍വര്‍, ടിയാന മേരി തോമസ് തുടങ്ങിയവരെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി ഒരുവര്‍ഷത്തേക്കു വിലക്കിയത്. ഇതോടെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യത ഇവര്‍ക്കു നഷ്ടപ്പെട്ടിരുന്നു. നാഡയുടെ സാന്നിധ്യത്തില്‍ 11ന് വാഡ താരങ്ങളുടെ വാദം കേള്‍ക്കും.