അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി; റോംനിക്കു തിരിച്ചടി

single-img
9 February 2012

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ മുമ്പന്തിയില്‍ നിന്ന മിറ്റ് റോംനിക്കു കനത്ത തിരിച്ചടി നല്‍കി ചൊവ്വാഴ്ച മൂന്നു സംസ്ഥാനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ പെന്‍സില്‍വേനിയയില്‍ നിന്നുള്ള മുന്‍ സെനറ്റര്‍ റിക് സാന്റോറം ഉജ്വല വിജയം നേടി. മിനിസോട്ട, മിസൂറി, കോളറാഡോ കോക്കസുകളിലാണ് സാന്റോറം കരുത്തു തെളിയിച്ചത്. അയോവ ഉള്‍പ്പെടെ മൊത്തം നാലു സംസ്ഥാനങ്ങളില്‍ ജയിച്ച സാന്റോറമാണ് റോംനിയേക്കാള്‍ മുന്നില്‍. മുന്‍ മാസച്യുസെറ്റ്‌സ് ഗവര്‍ണറായ റോംനി മൂന്നിടത്തും മുന്‍ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ച് ഒരിടത്തും ജയിച്ചു.മത്സരരംഗത്തുള്ള നാലാമന്‍ റോണ്‍ പോളിന് ഇതുവരെ ഒരിടത്തും ജയം നേടാനായില്ല.