ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന ക്ഷേത്രഭരണസമിതിയുടെ ഹര്‍ജി തള്ളി

single-img
9 February 2012

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതി നല്‍കിയ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യവസ്തുക്കളുടെ കണ്‌ടെടുത്ത് മൂല്യനിര്‍ണയം നടത്താനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഹര്‍ജി. ക്ഷേത്ര സ്വത്ത് സര്‍ക്കാരിലേക്ക് കണ്ടു കെട്ടണമെന്നും മ്യൂസിയം നിര്‍മിച്ച് സംരക്ഷിക്കണമെന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു.