ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ ആസ്ഥാന മന്തിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

single-img
9 February 2012

ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ ആസ്ഥാന മന്തിരം ചെമ്പഴന്തിയില്‍ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രി.കെ.സി.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്തര്‍ദേശീയ പഠനകേന്ദ ഡയറക്ടര്‍ അഡ്വ.ടി.കെ. ശ്രീനാരായണദാസ് സ്വാഗതം പറഞ്ഞു.
ഗുരുദേവന്‍ നമ്മുടെ സമൂഹത്തിന്റെ ചൈതന്യമാണ്. അദ്ദേഹം കാട്ടിയ പാതയാണ് ഇന്നും നമ്മുടെ സമൂഹത്തെ നയിക്കുന്നതെന്ന് നമുക്ക് അഭിമാനത്തോടുകൂടി പറയാന്‍ സാധിക്കും. ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യന്റെ നന്‍മയാണ് വലുതെന്ന് നമ്മെ പഠിപ്പിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തിക്കാട്ടിക്കൊണ്ട്  നമ്മോടൊപ്പം ഈ സമൂഹത്തില്‍ ജീവിക്കുകയും ചെയ്ത ഗുരുദേവന്റെ സാനിധ്യവും പങ്കാളിത്തവും നേതൃത്വവും നമ്മുടെ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ആ മാറ്റത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്ന സൗഹാര്‍ദ്ധമെന്നും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്ത്വമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് ബഹു. മുഖ്യമന്ത്രി സൂചിപ്പിച്ചു.

ശ്രി.അഡ്വ.എം.എ. വാഹിദ് എം.എല്‍.എ പഠനകേന്ത്രത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പ്രക്യാപനം നടത്തി. എസ്.എന്‍.ഡ്.പി യോഗം വൈസ്
പ്രസിഡന്റ് ശീ. തുഷാര്‍ വെള്ളാപ്പള്ളി ആശംസര്‍പ്പിച്ചു. നഗരസഭാ കണ്‍സിലര്‍ ശ്രീ. ആലംകോട് സുരേന്ദ്രന്‍ കൃതഞ്ഞതയര്‍പ്പിച്ചു.