ശ്രീരാമരാജ്യം വിഷുവിന് മലയാളം സംസാരിക്കും

single-img
9 February 2012

നയന്‍താര അവസവനമായി അഭിനയിക്കുന്ന ചിത്രമെന്ന് വാര്‍ത്തകളില്‍ നിറഞ്ഞ തെലുങ്കു ചിത്രം ശ്രീരാമരാജ്യം മലയാളത്തിലേക്ക് മൊഴിമാറി എത്തുന്നു. ഡിസംബറില്‍ തെലുങ്കില്‍ റിലീസ് ചെയ്ത് വന്‍ വിജയം കൊയ്തുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയാണ് നായകന്‍. രാമായണ കഥപറയുന്ന ചിത്രത്തില്‍ സീതയുടെ വേഷം അഭിനയിക്കാന്‍ നയന്‍താരയെ തിരഞ്ഞെടുത്തത് തമിഴില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബോഡിഗാഡാണ് നയന്‍ ഇതിനുമുമ്പ് അഭിനയിച്ച മലയാള ചിത്രം.