അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

single-img
9 February 2012

അധികാരമൊഴിഞ്ഞ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് നഷീദിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. മാലദ്വീപിലെ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടത്. നഷീദിനെക്കൂടാതെ മുന്‍ പ്രതിരോധമന്ത്രിയെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റം എന്തെന്ന് അറിയില്ലെന്ന് നഷീദിന്റെ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

നഷീദിനെ അറസ്റ്റ് ചെയ്യാനായി പോലീസ് നീക്കം തുടങ്ങിയതായിട്ടാണ് വിവരം. അതേസമയം അദ്ദേഹം എവിടെയെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. നഷീദിന്റെ കുടുംബം ശ്രീലങ്കയില്‍ അഭയം തേടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.