കൂടംകുളം: തമിഴ്‌നാട് വിദഗ്ധ സമിതിയെ നിയോഗിച്ചു

single-img
9 February 2012

കൂടംകുളം ആണവപദ്ധതിയെക്കുറിച്ചു പഠിക്കാന്‍ മുന്‍ ആണവോര്‍ജ കമ്മീഷന്‍ തലവന്‍ എം.ആര്‍. ശ്രീനിവാസന്‍ തലവനായുള്ള നാലംഗ വിദഗ്ധസമിതിയെ തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചു. പദ്ധതിയെക്കുറിച്ചു ഗ്രാമവാസികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പഠിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രഫ.ഡി.അറിവാളി, അണ്ണാ സര്‍വകലാശാലയിലെ പ്രഫ.എസ്. ഇനിയന്‍, ഐഎഎസ് ഓഫീസറായിരുന്ന എല്‍.എന്‍. വിജയരാഘവന്‍ എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍. പ്രഫ. ഇനിയനാണ് സമിതിയുടെ സംഘാടകനെന്ന് ചീഫ് സെക്രട്ടറി ദേവേന്ദ്രനാഥ് സാരംഗി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടംകുളം പദ്ധതിയെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു.