പാര്‍ട്ടിയില്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നു കോടിയേരി

single-img
9 February 2012

സിപിഎമ്മില്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്നു പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദനെതിരേ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തിനു മറുപടി നല്‍കാന്‍പോലും അവസരം നല്‍കുന്നില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രത്യേക സാഹചര്യമുണെ്ടങ്കില്‍ പ്രത്യേക അനുമതിയോടെ മാത്രം മറുപടി പറയാം. എന്നാല്‍, ഇക്കാര്യത്തില്‍ പ്രത്യേക സാഹചര്യമുണേ്ടാ എന്നറിയില്ല. സ്വയം വിമര്‍ശനത്തിന്റെ ഭാഗമായാണു സിപിഎമ്മിലെ ചര്‍ച്ചകള്‍. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാന്‍ ഓരോ അംഗത്തിനും പാര്‍ട്ടി ഭരണഘടന അനുസരിച്ചു അനുമതിയുണെ്ടന്നും കോടിയേരി പറഞ്ഞു.