ഇംഗ്ലണ്ട് കോച്ച് കാപ്പെല്ലോ രാജിവച്ചു

single-img
9 February 2012

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് ഫാബിയോ കാപ്പെല്ലോ രാജിവച്ചു. ജോണ്‍ ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നീക്കിയതില്‍ പ്രതിഷേധിച്ചാണ് കാപ്പെല്ലോയുടെ രാജി. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. കാപ്പെല്ലോ തുടരുന്നതില്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ ചിലര്‍ക്കു താത്പര്യമില്ലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ടെറിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന് കാപ്പെല്ലോയോടു കഴിഞ്ഞയാഴ്ച ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കാപ്പെല്ലൊ ഇതെതിര്‍ത്തു.

ഈ പശ്ചാത്തലത്തിലാണ് ടെറിയെ പുറത്താക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ജോണ്‍ ടെറി സഹതാരം റിയോ ഫെര്‍ഡിനന്‍ഡിനെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ടെറി ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ടെറിയെ മാറ്റിനിര്‍ത്തണമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ടെറിയെ മാറ്റിയ നടപടിയെ കാപ്പെല്ലോ നിശിതമായി വിമര്‍ശിച്ചിരുന്നു.