സിപിഐ സമ്മേളനത്തില്‍ കെ.ഇ.ഇസ്മയിലിന് വിമര്‍ശനം

single-img
9 February 2012

സിപിഐ സംസ്ഥാന സമ്മേളനത്തിന്റ പ്രതിനിധി സമ്മേളനത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനം. സിപിഎമ്മിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനെതിരേ പരസ്യമായി പ്രതികരിച്ച ഇസ്മയില്‍ ഒറ്റുകാരനാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വയനാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇസ്മയിലിനെതിരേ ശക്തമായ വിമര്‍ശനം നടത്തിയത്. സിപിഎമ്മിനെതിരേ ചന്ദ്രപ്പന്‍ നടത്തിയ വിമര്‍ശനം നേരത്തെ നടത്തേണ്ടതായിരുന്നു. സിപിഎമ്മിന്റെ ഒറ്റയാന്‍ നയങ്ങള്‍ക്കെതിരേ പ്രതിനിധികള്‍ രൂക്ഷമായി പ്രതികരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.