ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ഇറാക്ക് വിമാനസര്‍വീസ് തുടങ്ങുന്നു

single-img
9 February 2012

രണ്ടു ദശകത്തിനുശേഷം ഇന്ത്യയില്‍നിന്ന് ഇറാക്കിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് തുടങ്ങുന്നു. ഞായറാഴ്ച വിമാന സര്‍വീസിനു തുടക്കമാകും. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നുവരികയായിരുന്നു. ഇറാക്കി എയര്‍വേസ് ബാഗ്ദാദില്‍നിന്നു ഡല്‍ഹിക്കും മുംബൈക്കും ആഴ്ചയില്‍ രണ്ടു സര്‍വീസ് നടത്തും. ഇന്ത്യയുടെ സര്‍വീസിനെക്കുറിച്ചു തീരുമാനമായിട്ടില്ല. ബാഗ്ദാദിലേക്കും കര്‍ബലയിലേക്കും ഇന്ത്യയില്‍നിന്നു വിമാന സര്‍വീസുണ്ടാകുമെന്നാണു കരുതുന്നത്. ഗള്‍ഫ്‌യുദ്ധത്തെത്തുടര്‍ന്ന് 20 വര്‍ഷംമുമ്പാണ് ഇറാക്കിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചത്. വര്‍ഷംതോറും നിരവധി ഇന്ത്യക്കാര്‍ ഇറാക്കിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.