കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രാജിവച്ചു

single-img
9 February 2012

കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ ബി.വി. ആചാര്യ രാജിവച്ചു. ജയലളിതയ്‌ക്കെതിരെ ബാംഗളൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ബി.വി. ആചാര്യ. ഇതില്‍ സര്‍ക്കാരും ബി.വി. ആചാര്യയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. ഏതെങ്കിലും ഒരു സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന് സര്‍ക്കാര്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അഡ്വക്കേറ്റ് ജനറല്‍ സ്ഥാനം ആചാര്യ രാജിവച്ചത്. രാജിക്കത്ത് ഇന്നലെ മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്ക്ക് അദ്ദേഹം കൈമാറി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആണ് തന്നെ നിയോഗിച്ചതെന്നും ഇത് രാജിവയ്ക്കാന്‍ തയാറല്ലെന്നും ബി.വി. ആചാര്യ പ്രതികരിച്ചു.