നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപവസിച്ചു.

single-img
8 February 2012

നഴ്‌സിംഗ് മേഖലകളിലെ പ്രശ്‌നങ്ങള്‍ അടിയന്തിരമായിപരിഹരിക്കുക, മിനിമം വേജ് നടപ്പിലാക്കുക, ജോലിസമയം നിജപ്പെടുത്തുക തുടങ്ങി ആവശ്യങ്ങല്‍ ഉന്നയിച്ച്  യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉപവാസം നടത്തി.
മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബി.ആർ.പി ഭാസ്‌കർ ഉപവാസം
ഉദ്ഘാടനം ചെയ്തു.
കേരളത്തിനകത്തും പുറത്തുമുള്ള നഴ്‌സുമാരുടെ സമരത്തിന് സമൂഹത്തിന്റെ പിന്‍തുണയുണ്ട് എന്ന സത്യമാണ് അവരെ വിജയത്തിലെത്തിക്കാന്‍
സഹായിച്ചതെന്ന്   ഉദ്ഘാടന വേളയില്‍ ബി.ആർ.പി ഭാസ്‌കർ സൂചിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എസ് ലെനിന്‍ സ്വാഗതം ആശംസിച്ചു. നിരവധി സംസ്ഥാന-ജില്ലാ യൂത്ത് കോൺഗ്രസ് നേതാക്കള്‍ ഉപവസത്തില്‍ പങ്കെടുത്തു.

[nggallery id=34]