യുപിയില്‍ കനത്ത പോളിംഗ്

single-img
8 February 2012

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. കിഴക്കന്‍ യുപിയിലെ പത്തു ജില്ലകളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അയോധ്യ, സീതാപ്പൂര്‍, ബാരാബങ്കി തുടങ്ങിയ 55 മണ്ഡലങ്ങളിലെ ജനവിധിയില്‍ സമാജ്‌വാദി, ബിഎസ്പി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാര്‍ച്ച് ആറിനാണു വോട്ടെണ്ണല്‍. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു ഗൊസിയാരാജ് മണ്ഡലത്തില്‍ പോളിംഗ് ഓഫീസറെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷകര്‍ പുറത്താക്കിയത് അപൂര്‍വ സംഭവമായി. കനത്ത സുരക്ഷാ ക്രമീകരങ്ങള്‍ക്കിടെ നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അയോധ്യ അടക്കം പ്രശ്‌നബാധിത മണ്ഡലങ്ങളില്‍ പോലും കാര്യമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.