ഉത്തര്‍പ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ട രണ്ട് ചാനലുകള്‍ക്ക് കോടതി നോട്ടീസ്

single-img
8 February 2012

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട രണ്ട് ചാനലുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. അലഹബാദ് ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പിന് മുന്‍പ് പുറത്തുവിടുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ട്. സഹാറ സമയ് ചാനലും സ്റ്റാര്‍ ന്യൂസുമാണ് ഫലങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ അമര്‍ സരണ്‍, രമേശ് സിന്‍ഹ എന്നിവരാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ സയീദ് മൊഹമ്മദ് ഫസല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.