നഴ്‌സുമാരുടെ സമരത്തിനു സിപിഎം പിന്തുണ നല്‍കും

single-img
8 February 2012

മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിനു സിപിഎം പിന്തുണ നല്‍കും. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കു തുച്ഛമായ കൂലി നല്‍കി കൊടിയ മര്‍ദനത്തിന് ഇരയാക്കുന്ന പശ്ചാത്തലത്തിലാണു നഴ്‌സുമാരുടെ സമരത്തിനു പിന്തുണ നല്‍കാന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ അംഗീകരിച്ചത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാരെ അടിമകളെപ്പോലെയാണു മിക്ക മാനേജ്‌മെന്റുകളും കണക്കാക്കുന്നത്. ദിവസം 14 മണിക്കൂര്‍ വരെയും മാസം 28 ദിവസംവരെയും ഇവര്‍ക്കു ജോലി ചെയ്യേണ്ടി വരുന്നു. യോജിച്ച പ്രക്ഷോഭത്തിനു രൂപം നല്‍കും.