മോട്ടോർ വാഹനവകുപ്പിനു പരാതികൾ ഫേസ്ബുക്ക് വഴിയും അയക്കാം

single-img
8 February 2012

റോഡിലെ നിയമം ലംഘനങ്ങൾ റിപ്പോറ്ട്ട് ചെയ്യാൻ ഇനി വളരെയെളുപ്പം.ഒരു മൌസ്ക്ലിക്ക് കൊണ്ട് തന്നെ പരാതികളും നിയമ ലംഘനങ്ങളും വാഹന വകുപ്പിനെ അറിയിക്കാം.ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റിന്റെ ഭാഗമാവുകയാണു നമ്മുടെ വാഹന ഗതാഗത വകുപ്പും.

വാഹനവകുപ്പിന്റെ ഫേസ്ബുക്ക് പേജിലൂടെ പരാതിക്കാർക്ക് നേരിട്ട് പരാതി അയയ്ക്കാം.വാഹനവകുപ്പിൽ നിന്ന് ഉടനടി മറുപടി ലഭിക്കുകയും ചെയ്യും.ട്രാഫിക് നിയമം ലംഘിച്ച് പോകുന്ന വാഹനം കണ്ണിൽ പെട്ടാൽ മൊബൈൽ ക്യാമറയിലോ ക്യാമറയിലോ ഫോട്ടോ എടുത്ത് വിവരങ്ങൾ വാഹന വകുപ്പിനെ അറിയിക്കാം.കിട്ടുന്ന പരാതികൾ അതത് മേഖലയിലെ ഉദ്യോഗസ്ഥര്‍ വഴി ഉടന്‍ നടപടി എടുക്കാൻ അയച്ച് കൊടുക്കുന്ന രീതിയിലാണു ഫേസ്ബുക്ക് പേജ് രൂപകൽ‌പ്പന ചെയ്തിരിക്കുന്നത്.

മറ്റ് പല സംസ്ഥാനങ്ങളിലെ പോലീസും ഫേസ്ബുക്ക് വഴി പരാതി സ്വീകരിക്കുന്ന മാതൃക മുൻപ് ഏറ്റുത്തിട്ടൂണ്ട്.വിജയകരമായ ഈ മാതൃകയാണു കേരള വാഹനവകുപ്പും ഏറ്റെടുത്തിരിക്കുന്നത്.പരാതികള്‍ അതത് ജില്ലകള്‍ക്ക് കൈമാറാനും നടപടി ഉറപ്പുവരുത്താനുമായി വാഹനവകുപ്പിന്റെ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യംചെയ്യുന്ന എഎംവിഐ എന്‍. വിനോദ്കുമാറിനെയാണ് വകുപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പരാതികൾക്ക് പുറമേ അപായ സൂചനകൾ ട്രാഫിക്ക് നിയമ ലംഘനങ്ങൾ തുടങ്ങിയവ നേരിട്ട് അറിയിക്കുന്നതിനായി മോട്ടോർവാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക
https://www.facebook.com/mvdkerala