മാലദ്വീപില്‍ കലാപം അവസാനിപ്പിക്കണമെന്ന് ബാന്‍ കി മൂണ്‍

single-img
8 February 2012

മാലദ്വീപില്‍ കലാപം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ സംഘര്‍ഷവും അനിശ്ചിതത്വവും ഒഴിവാക്കാന്‍ ജനാധിപത്യപരമായി അധികാരം കൈമാറിയ പ്രസിഡന്റ് മൊഹമ്മദ് നഷീദിന്റെ നടപടിയെ ബാന്‍ കി മൂണ്‍ പ്രകീര്‍ത്തിച്ചു. ഈ അധികാരകൈമാറ്റം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം സൃഷ്ടിക്കുമെന്നും ബാന്‍ കി മൂണ്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സംഘര്‍ഷത്തില്‍ നിന്ന് പിന്‍മാറി രാജ്യത്തെ പ്രശ്‌നങ്ങള്‍ ഭരണഘടനാപരമായി ഉന്നയിക്കാന്‍ മാലദ്വീപിലെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.