കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ്

single-img
8 February 2012

കിളിരൂര്‍ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനത്തിനിരയായ ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. ശാരിയുടെ മരണകാരണം സിബിഐ വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല. ഇക്കാര്യം അറിയണമെന്നും ഇതിനായിട്ടാണ് പ്രധാനമായും മേല്‍കോടതിയെ സമീപിക്കുന്നതെന്നും സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. കേസിലെ അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് വിധിച്ച വിധിയില്‍ സംതൃപ്തനാണോയെന്ന ചോദ്യത്തിന് വമ്പന്‍ സ്വാവുകള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണെന്നും ഇവരെയും പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.