നിയമസഭയില്‍ അശ്ലീല രംഗം കണ്ടിരുന്ന മന്ത്രിമാരെ ജയിലിടയ്ക്കണം: ഹസാരെ

single-img
8 February 2012

നിയമസഭയില്‍ നടപടികള്‍ക്കിടെ അശ്ലീല രംഗം കണ്ടിരുന്ന കര്‍ണാടകയിലെ മന്ത്രിമാരെ ജയിലിടയ്ക്കണമെന്ന് അന്നാ ഹസാരെ. ഇവരുടെ നിയമസഭാഗത്വം റദ്ദാക്കണം. രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇത്തരത്തിലുള്ള ആളുകളാണ്. എല്ലാ പാര്‍ട്ടികളും ഇത്തരത്തിലുള്ള ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കാന്‍ മത്സരിക്കുകയാണ്. പാര്‍ലമെന്റും നിയമസഭകളും ഇവര്‍ കളങ്കപ്പെടുത്തുന്നു. ഇവരുടെ കൈയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരായ മന്ത്രിമാരെ നിയമസഭയില്‍ നിന്നും പുറത്താക്കണം. നിയമസഭയെയും ഭരണഘടനയെയും മന്ത്രിമാര്‍ അവഹേളിച്ചുവെന്നും അന്നാ ഹസാരെ പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് സഹകരണ വകുപ്പുമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാശിശുക്ഷേമ മന്ത്രി സി.സി.പാട്ടീല്‍, പരിസ്ഥിതി മന്ത്രി ജെ. കൃഷ്ണ പാലിമാര്‍ എന്നിവരാണ് രാജിവെച്ചത്.