സിപിഎമ്മിനെതിരേ കെസിവൈഎമ്മിന്റെ വന്‍ പ്രചരണ പരിപാടികള്‍

single-img
8 February 2012

രാഷ്്ട്രീയ ലക്ഷ്യത്തോടെ യേശുക്രിസ്തുവിന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത നടപടിയില്‍ സിപിഎം മാപ്പു പറഞ്ഞില്ലെങ്കില്‍ പാര്‍ട്ടിക്കെതിരേ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നു കെസിവൈഎം മുന്നറിയിപ്പ് നല്കി. ഇടവകകള്‍ തോറും നടത്തുന്ന പ്രചാരണത്തിനു പ്രാരംഭമായി വരുന്ന ഞായറാഴ്ച കെസിവൈഎം യൂണിറ്റുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വിവാദം ഗൗരവമല്ലെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടുകളെയും കെസിവൈഎം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചു. പ്രകാശ് കാരാട്ടിന് ഇതു നിസാരമാണ്. എന്നാല്‍ വിശ്വാസികളുടെ മനസില്‍ ഇത് ഏല്പിച്ച ആഘാതം വളരെ വലുതാണെന്നും അവര്‍ പറഞ്ഞു. മതസൗഹാര്‍ദത്തിന്റെ നാടായ ഭാരതത്തില്‍ മതവര്‍ഗീയതയും ഭീകരവാദവും സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ വെല്ലുവിളിയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സോണി പവേലില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ കൊള്ളന്നൂര്‍, ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സുഷി ജോയ്, സെക്രട്ടറി എസ്.എല്‍. ബിജോയ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. പോള്‍ സണ്ണി, പ്രസിഡന്റ് എഫ്. ഫിറോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.