സിപിഎമ്മിലെ വിഭാഗീയതയാണ് നിയമസഭാ തോല്‍വിക്കു കാരണമെന്ന് സിപിഐ

single-img
8 February 2012

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫിലെ പ്രബലകക്ഷിയായ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ സിപിഎം ഗൂഢശ്രമം നടത്തിയതായാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍.. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിക്കു പ്രധാന കാരണം സിപിഎമ്മിലെ വിഭാഗീയതയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു മറ്റൊരു കാരണം പിഡിപി ബാന്ധവമാണ്. ഇതിന് മുന്‍കൈയെടുത്തത് സിപിഎമ്മാണ്. ഈ ബന്ധം ഇടതു മതേതരത്വത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആക്ഷേപത്തിനും കാരണമായി. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ ഇത് ആശയക്കുഴപ്പത്തിന് കാരണമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.